മലപ്പുറത്ത് സിനിമാ സ്‌റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

Published : Jan 12, 2021, 07:30 PM IST
മലപ്പുറത്ത് സിനിമാ സ്‌റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

Synopsis

സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കി മടങ്ങവെ ലിയാക്കത്തലി(32)യെ രണ്ടംഗ സംഘം ഓംനി വാനിലെത്തി ആൾട്ടോ കാറിന് കുറുകെ വിലങ്ങിടുകയായിരുന്നു...

മലപ്പുറം: സിനിമാ സ്‌റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കതിരൂർ അയ്യപ്പൻമടയിൽ റോസ്മഹൽ വീട്ടിൽ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ എട്ടിന് പുലർച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലാണ് സംഭവം. 

സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കി മടങ്ങവെ ലിയാക്കത്തലി(32)യെ രണ്ടംഗ സംഘം ഓംനി വാനിലെത്തി ആൾട്ടോ കാറിന് കുറുകെ വിലങ്ങിടുകയായിരുന്നു. വാനിൽ നിന്നിറങ്ങി വന്ന യുവാക്കൾ ലീയാഖത്തലിയുടെ കഴുത്തിൽ കത്തി വെക്കുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. 

തുടർന്ന് ഒരാൾ കാറിലും അപരൻ വാനിലും കയറി ഓടിച്ചു പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാർ അപകടത്തിൽ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി