ഏറെ നാളായി നിരീക്ഷണത്തില്‍, കയ്യോടെ പൊക്കി; ഇരുമ്പ് പാളികളിൽ നിറച്ച് കഞ്ചാവ് കടത്തിയ പ്രതി പിടിയില്‍

Published : Oct 21, 2026, 03:57 PM IST
Ganja arrest

Synopsis

കൊച്ചി ഡാൻസാഫിന്‍റെ നേതൃത്വത്തിലായിരുന്നു 20 കിലോ കഞ്ചാവ് വേട്ട. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് ആണ് പിടിയിലായത്. നാര്‍കോട്ടിക് എസിപി, അനന്ത് ലാലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊച്ചി: എറണാകുളം ഏലൂരിൽ വിദഗ്ധമായി കടത്തിയ കഞ്ചാവ് പിടികൂടി. കൊച്ചി ഡാൻസാഫിന്‍റെ നേതൃത്വത്തിലായിരുന്നു 20 കിലോ കഞ്ചാവ് വേട്ട. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് ആണ് പിടിയിലായത്. നാര്‍കോട്ടിക് എസിപി, അനന്ത് ലാലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒഡിഷയിൽ നിന്ന് കര്‍ണാടകത്തിലെച്ച കഞ്ചാവ് ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക അറയിലേക്ക് മാറ്റി കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി, ഉയര്‍ന്ന വിലക്ക് കേരളത്തിൽ വിൽക്കുന്ന രീതിയാണ് സുഖ്ചന്ദ് സെഖിന്‍റേതെന്ന് നാര്‍കോട്ടിക്സ് സംഘം പറയുന്നു. ഫയര്‍ഫോഴ്സിനെ എത്തിച്ച്, പൈപ്പുകളുടെ ഭാഗം മുറിച്ചു മാറ്റിയാണ് കഞ്ചാവ് പുറത്തെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പ്രതി വ്യാപകമായി കഞ്ചാവ് വിൽക്കുന്നത്. നേരത്തെ തന്നെ പൊലീസിന്‍റെ റഡാറിലുള്ളയാളാണ് പ്രതി. ഇന്നാണ് തെളിവ് സഹിതം പിടിക്കാനായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന സഹോദരങ്ങൾ, രഹസ്യ വിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; യുവാക്കൾ പിടിയിൽ
റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമെന്ന് മൊഴി