മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ

Published : Mar 21, 2022, 01:41 PM IST
മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ

Synopsis

അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസ്സുകളിലടക്കം പ്രതിയാണ് പിടിയിലായ മനാഫ്...

മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. പൂവത്തിക്കൽ മുല്ലഞ്ചേരി മനാഫ് (29) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കൽ സ്വദേശി അബ്ദുൽ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട്  ഇൻസ്പക്ടർ ലൈജുമോൻ പറഞ്ഞു. 

മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസ്സുകളിലടക്കം പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  പൊലീസ് ഇൻസ്പക്ടർ സി വി ലൈജുമോൻ, സബ്ബ് ഇൻസ്പക്ടർമാരായ അഹ്മദ്, മുഹമ്മദ് ബഷീർ, സിവിൽ പൊലീസ് ഓഫീസർമാർമാരായ സലീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം