ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകൾ, കൊല്ലത്ത് 18കാരൻ അറസ്റ്റിൽ

Published : Mar 21, 2022, 07:41 AM IST
ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകൾ, കൊല്ലത്ത് 18കാരൻ അറസ്റ്റിൽ

Synopsis

പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച

ആലപ്പുഴ:- ആലപ്പുഴ (Alappuzha) പ്രയാറിൽ വീടിന്റെ ഷെഡിൽ നിന്ന് ബൈക്ക് മോഷണം (Bike Theft) പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ് (Police). കൊല്ലം (Kollam) സ്വേദേശി  ജോയൽ (18) ആണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്. 

മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പോകവേ മാർച്ച് 15ന്  വെളുപ്പിന് 4.45 ഓടെ കൊല്ലം അഞ്ചുകല്ലുംമൂട്ടിൽ ജംഗ്ഷന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ ജോയലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.  പ്രതി ജോയൽ കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും