പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ജീപ്പില്‍ നിന്ന് ഇറങ്ങിയോടി; അരക്കിലോമീറ്ററോളം പുറകേയോടി പിടികൂടി പൊലീസ്

Published : Apr 25, 2025, 03:58 PM ISTUpdated : Apr 25, 2025, 04:02 PM IST
പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ജീപ്പില്‍ നിന്ന് ഇറങ്ങിയോടി; അരക്കിലോമീറ്ററോളം പുറകേയോടി പിടികൂടി പൊലീസ്

Synopsis

സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ പ്രതിക്ക് പിന്നാലെ എസ്.സി. പി.ഒ സുനില്‍ കുമാറും ഓടി. അരക്കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് സാഹസികമായി അനസിനെ കീഴ്‌പ്പെടുത്താനായത്

കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കോഴിക്കോട് പേരാമ്പ്ര പൊലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്. കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. 

എസ്‌ഐ ഷമീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ഇയാളുടെ കാവുന്തറയിലെ വീട്ടില്‍ എത്തിയാണ് പിടികൂടിയത്. ഇവിടെ നിന്ന് പൊലീസ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ചെമ്മലപ്പുറം എന്ന സ്ഥലത്ത് വച്ച് അനസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയത്.

Read More.... ബൈക്കിൽ വന്ന കുടുംബം കണ്ടു, പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ പ്രതിക്ക് പിന്നാലെ എസ്.സി. പി.ഒ സുനില്‍ കുമാറും ഓടി. അരക്കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് സാഹസികമായി അനസിനെ കീഴ്‌പ്പെടുത്താനായത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സുനില്‍ കുമാറിന്റെ കാലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്