
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് വയലരികത്ത് വീട്ടിൽ അഖിൽ കൃഷ്ണദേവിനെയാണ് (25) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
ഓണം വാരാഘോഷത്തിന്‍റെ സമാപനത്തിന് ശേഷം മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എസ്എപി ക്യാംപിലെ സിപിഒ ശ്രീജിത്തിനെയാണ് പ്രതി ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ചത്. പൊലീസുകാരന്‍റെ അടുത്തെത്തിയ അഖിൽ കൃഷ്ണദേവ് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ഹെൽമെറ്റ് ഉപയോഗിച്ച് തലയ്‌ക്കേറ്റ അടിയിൽ ശ്രീജിത്തിന് പരിക്കേറ്റു. പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam