
കോഴിക്കോട്: വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ ആശാ വർക്കർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. അബ്ദുല്ല(44) എന്നയാളാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചെലവൂരില്‍ പരസ്യമദ്യപാനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് വൈദ്യ പരിശോധനക്കായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒ.പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ മര്‍ദ്ദിച്ചത്. ബിന്ദുവിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
Read More... സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം; പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam