വീണ്ടും അനാസ്ഥ; എരഞ്ഞിപ്പാലത്ത് നിര്‍മാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞു, യാത്രികന് പരിക്കേറ്റു

Published : Feb 18, 2026, 03:22 PM ISTUpdated : Feb 18, 2026, 04:01 PM IST
scooter accident

Synopsis

മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്. മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  എരഞ്ഞിപ്പാലം ജംഗ്ഷനോട് ചേര്‍ന്നുള്ള ഓടയിലേക്കാണ് സ്കൂട്ടര്‍ യാത്രികൻ തെറിച്ചുവീണത്. മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡാണിത്. വെള്ളിമാടുകുന്ന് - മാനാഞ്ചിറ റോഡ് നവീകരണത്തിന്‍റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണ്. ഇവിടെ ഓവുചാൽ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. കാറിനെ മറികടന്ന് എത്തുന്ന സമയത്താണ് സ്കൂട്ടര്‍ മറിഞ്ഞത്. മണലിൽ തെന്നിയാണ് സ്കൂട്ടര്‍ യാത്രികൻ ഓടയിലേക്ക് വീണതെന്ന് കാറോടിച്ചിരുന്ന ആള്‍ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം
ഇതെന്ത് മറിമായം! എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല, കൂടും കണ്ടെത്തിയില്ല; ചെരണിയില്‍ കാട്ടുതേനീച്ചയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 4 പേർക്ക് പരിക്ക്