വടക്കാഞ്ചേരി പൊലീസ്  2016 ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പുന്നപറമ്പിൽ ചാലിശ്ശേരി  സുന്ദരൻ എന്നുവിളിക്കുന്ന നാരായണന്‍. 

തൃശ്ശൂര്‍: പോക്സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പൊലീസ് 2016 ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പുന്നപറമ്പിൽ ചാലിശ്ശേരി സുന്ദരൻ എന്നുവിളിക്കുന്ന നാരായണന്‍. 

17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍

പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന്‍ (18)നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2022 ഫെബ്രുവരി 14ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. 

പ്രൊജക്ട് ആവശ്യാര്‍ത്ഥം എത്തിയ പ്രതി അപമാനിച്ചതായി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ജൂണ്‍ 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് 18കാരനെ കോടതി റിമാന്‍ഡ് ചെയ്തത്. പോക്‌സോ സ്‌പെഷ്യല്‍ കോടതി ജൂലൈ നാല് വരെയാണ് 18കാരനെ റിമാന്റ് ചെയ്തത്.