
മലപ്പുറം : നടുറോഡില്‍ നിന്ന് മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ പിടികൂടി കരുവാരക്കുണ്ട് പൊലീസ്. കരുവാരക്കുണ്ട് സ്വദേശി സാജു (41)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സാജു കരുവാരക്കുണ്ട് ചിറക്കലില്‍ നടുറോഡില്‍ വെച്ച് മദ്യപിച്ചത്. ഈ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തി ബുധനാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദൃശ്യം കാട്ടുതീ പോലെ പടര്‍ന്നതോടെ ബുധനാഴ്ച ഉച്ചക്ക് തന്നെ പൊലീസെത്തി ഇയാളെ പിടികൂടി. എന്തിനാണ് പൊലീസ് പിടികൂടിയതെന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാജു അറിയുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
മലപ്പുറം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയിട്ടുള്ളത്. വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Read Also: 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam