30 ഓളം മോഷണക്കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരിൽ പിടിയിൽ

Published : Aug 01, 2022, 04:03 PM ISTUpdated : Aug 01, 2022, 04:14 PM IST
30 ഓളം മോഷണക്കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരിൽ പിടിയിൽ

Synopsis

കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു. 

മലപ്പുറം: 30 ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍വച്ചാണ് പിടികൂടിയത്. മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്, കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു. 

ഈ സമയം വീട്ടുകാര്‍ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ്  സ്റ്റാന്‍ഡില്‍വച്ചാണ് പിടികൂടിയത്.

മൊബൈലില്ല, സ്ഥിരമായി ഒരിടത്തും താമസിക്കില്ല; സംസ്ഥാനത്ത് പറന്ന് നടന്ന കള്ളൻ ഒടുവിൽ പിടിയിൽ

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പൊലീസിന് തലവേദനയായി മാറിയ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയാണ് പിടിയിലായത്. ഫറോക്ക് സ്വദേശി സലാം (42) നെയാണ് കോഴിക്കോട് പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്ത് നൂറിലധികം കേസുകളുണ്ട്. സ്വർണം പൊട്ടിച്ച് മോഷ്ടിച്ച കേസുകളും വാഹന മോഷണ കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഫറോക്ക് സ്വദേശിയാണ് പിടിയിലായ മോഷ്ടാവ് സലാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അടുത്തിടെ ഉണ്ടായ മാല പൊട്ടിക്കൽ കേസുകളുടെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സേനയിലെ കാവൽ ഗ്രൂപ്പായിരുന്നു അന്വേഷണത്തിന് പിന്നിൽ. ഇവർ മോഷണം നടന്ന സ്ഥലങ്ങളിലെ 150 ലധികം സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലായിടത്തും സലാമിന്‍റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

മലപ്പുറത്ത് കോട്ടയ്ക്കൽ, മലാപറമ്പ് എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണ മാലയും ടോറസ് അടക്കമുള്ള വാഹനങ്ങളും കോയമ്പത്തൂരിൽ എത്തിച്ച് സലാം വിൽപ്പന നടത്തി. ഇതിന് ശേഷം കോയമ്പത്തൂരിൽ നിന്ന് തിരികെ വരുമ്പോഴാണ് പ്രതി പിടിയിലാകുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ നിന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന മാല പൊട്ടിക്കൽ, വാഹന മോഷണ കേസുകളിൽ  ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായി. 

ഓരോ കുറ്റകൃത്യം ചെയ്ത ശേഷവും ജില്ലകൾ വിട്ട് സലാം യാത്ര ചെയ്യുമായിരുന്നു. താമസ സ്ഥലങ്ങൾ ഇടയ്ക്കിടെ മാറുന്നതും പതിവായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വെല്ലുവിളിയായിരുന്നു. മോഷണ മുതലുകൾ സംസ്ഥാനത്തിന് പുറത്ത് വിൽക്കാൻ സലാമിനെ സഹായിച്ചത് ആരൊക്കെയെന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

Read More : പണി പതിനെട്ടും പൊട്ടി, മോഷണശ്രമം പാളി രോഷത്തോടെ മടങ്ങിയ കള്ളൻ സിസിടിവിയിൽ കുടുങ്ങി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി