5 വർഷം മുമ്പ് 12 വയസുകാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങിയ ജനാര്‍ദ്ദനൻ മിസ്സിംഗ്; മുങ്ങിയ പ്രതി 5 വർഷത്തിന് ശേഷം പിടിയിൽ

Published : Oct 19, 2025, 09:37 PM IST
pocso case accused

Synopsis

അഞ്ച് വര്‍ഷം മുമ്പാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ ജനാര്‍ദ്ദനൻ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് ജാമ്യം ലഭിച്ച ശേഷം  വിനയചന്ദ്രന്‍ എന്ന പേരില്‍ തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കട കക്കടവത്ത് റോഡില്‍ പുളിയുള്ളതില്‍ താഴത്ത് ജനാര്‍ദ്ദനനെയാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജയിലിലായിരുന്ന ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്.

പിന്നീട് ജാമ്യം ലഭിച്ച ശേഷം വിനയചന്ദ്രന്‍ എന്ന പേരില്‍ തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിച്ചു വരികയായിരുന്നു. എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടി കോത്തഗിരി ഡാനിംഗ്ടണ്‍ എന്ന സ്ഥലത്ത് കഴിയുകയായിരുന്ന ജനാര്‍ദനനെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ്, പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം