ലഹരിക്കെതിരെ പൊലീസ് നടത്തിയ മാരത്തോണിനെ അപകീര്‍ത്തിപ്പെടുത്തി; പിടിയിലായത് കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളി

Published : Mar 04, 2020, 09:42 PM IST
ലഹരിക്കെതിരെ പൊലീസ് നടത്തിയ മാരത്തോണിനെ അപകീര്‍ത്തിപ്പെടുത്തി; പിടിയിലായത് കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളി

Synopsis

പൊലീസും സന്നദ്ധ സംഘടനകളും ലഹരിക്കെതിരെ നടത്തിയ മാരത്തോണിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പിടികൂടിയപ്പോള്‍ കഞ്ചാവു കേസിലെ പിടികിട്ടാപ്പുള്ളി. 

കാളികാവ്: കാളികാവ് ജനമൈത്ര‍ി പൊലീസും സന്നദ്ധ സംഘടനകളും ലഹരിക്കെതിരെ നടത്തിയ മാരത്തോണിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടിയപ്പോൾ പ്രതി കഞ്ചാവ് കടത്തുകേസിലെ പിടികിട്ടാപുള്ളി. കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയിൽ സൈഫുദ്ദീൻ (31) നെയാണ് പൊലീസ് പിടികൂടിയത്.

ഇയാൾ മൂന്ന് വർഷം മുമ്പ് കഞ്ചാവ് കടത്ത് കേസിലെ പിടികിട്ടാപുള്ളിയാണ്. പൊലീസിനേയും ലഹരി വിരുദ്ധ മാരത്തോണിൽ പങ്കെടുത്തവരേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു സൈഫുദ്ദീന്റെ പോസ്റ്റുകൾ. കാളികാവ് അങ്ങാടിയിൽ നിന്നാണ് സൈഫുദ്ദീനെ പൊലീസ് പിടികൂടിയത് വിശദമായ ചോദ്യം ചെയ്യലിലാണ് സൈഫുദ്ദീൻ കഞ്ചാവ് കടത്ത് കേസിലെ പിടികിട്ടാപുള്ളിയാണെന്ന വിവരം പുറത്തറിഞ്ഞത്. 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്