
ഹരിപ്പാട്: തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തൃക്കുന്നപ്പുഴ പൊലീസിൽ കീഴടങ്ങി. കാർത്തികപ്പള്ളി മഹാദേവികാട് പനച്ചയിൽ ശരത് ദാസ്, മുട്ടുങ്കൽ ചിറയിൽ അഖിൽ, നന്ദനത്തിൽ ആകാശ്, കുളത്തിൽ വീട്ടിൽ ഉമ്മാണ്ടൻ എന്ന് അറിയപ്പെടുന്ന രഞ്ജുരാജ്, ശ്രീജിത്ത് ഭവനത്തിൽ അപ്പു എന്ന ശ്രീരാജ് എന്നിവരാണ് സ്റ്റേഷനിൽ ഹാജരായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
തിരുവോണ ദിവസം രാത്രി മഹാദേവികാട് എസ്.എൻ.ഡിപി സ്കൂളിന് സമീപത്ത് സുജിത്ത്, സൂരജ്, സുധിമോൻ എന്നിവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പ്രതികളെ പിടിക്കാൻ കഴിയാത്തത് കാരണം തൃക്കുന്നപ്പുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിടികിട്ടാനുള്ള 6 പേരിൽ അഞ്ച് പേരാണ് സ്റ്റേഷനിൽ ഹാജരായത്. കാളിദാസൻ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്.
കേസിലെ ഒന്നാം പ്രതി ശരത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനാണ് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികൾ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടതാണെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.
അക്രമി കാണാമറയത്ത്,മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ശാസ്തമംഗലെത്തെ വീട്ടിലും കയറിയെന്ന് സംശയം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam