ബീരാനിഷ്ടം പൊറോട്ടയും ചായയും ചോറും ഫ്രൂട്ട്സും; വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ സുഹൃത്തു കൂടിയാണ് ഈ കരിങ്കുരങ്ങ്!

Published : Oct 30, 2022, 10:36 AM IST
ബീരാനിഷ്ടം പൊറോട്ടയും ചായയും ചോറും ഫ്രൂട്ട്സും; വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ സുഹൃത്തു കൂടിയാണ് ഈ കരിങ്കുരങ്ങ്!

Synopsis

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജീവനക്കാരോട് ഇണങ്ങി. മൂന്നു തവണ ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിട്ടെങ്കിലും തിരിച്ചു വന്നു. ഇപ്പോള്‍ ജീവനക്കാര്‍ കഴിക്കുന്ന ഭക്ഷണമാണ് ഇഷ്ടം. 

മലപ്പുറം:  പൊറോട്ടയും ചോറും കട്ടൻ ചായയുമൊക്കെ അകത്താകുന്ന ഒരു കരിങ്കുരങ്ങുണ്ട് മലപ്പുറം നിലമ്പൂരിൽ. അരുവക്കോട് വനം വകുപ്പ് ആർ ആർ ടി ഓഫീസ് ജീവനക്കാരുടെ ഉറ്റസുഹൃത്താണ് ബീരാൻ എന്ന് പേരിട്ടു വിളിക്കുന്ന ഈ കരിങ്കുരങ്ങ്. ലം​ഗൂർ ഇനത്തിൽപെട്ട കരിങ്കുരങ്ങാണിത്. 

നിലമ്പൂർ വനാതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ പൊറുതിമുട്ടിച്ചവനാണിത്. നിരന്തര പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് ആര്‍ആര്‍ടി പിടിച്ചു കൊണ്ടുവന്നു. കൂട്ടിലാക്കി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജീവനക്കാരോട് ഇണങ്ങി. മൂന്നു തവണ ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിട്ടെങ്കിലും തിരിച്ചു വന്നു. ഇപ്പോള്‍ ജീവനക്കാര്‍ കഴിക്കുന്ന ഭക്ഷണമാണ് ഇഷ്ടം. ചോറും പൊറോട്ടയും കട്ടന്‍ ചായയുമൊക്കെ അകത്താക്കും. ഫ്രൂട്ട്സും ദിവസവും നല്‍കും

മൂന്നുനേരം ഭക്ഷണം കൊടുക്കും. നല്ല സ്നേഹമാണെന്നും വാച്ചർ അബ്ദുൾ അസീസ് പറയുന്നു. ഡോക്ടർമാരുടെ പരിചരണവും ബീരാന് ലഭ്യമാക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ.  കഴിഞ്ഞ ഒരു വര്‍ഷമായി ജീവനക്കാര്‍ സ്വന്തം കീശയില്‍ നിന്നും കാശെടുത്താണ് ഇതിന് ഫ്രൂട്ട്സും മറ്റും വാങ്ങുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം