
തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനില്‍ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വള്ളക്കടവ് സ്വദേശി നൗഫലിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പ്ലാമൂട്ടിലെ അൽ ഹസൻ ഹോട്ടലിലെ ജീവനക്കാരെയാണ് പ്രതി വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്. കൈക്ക് വെട്ടേറ്റ ഹോട്ടൽ ജീവനക്കാരൻ ജസീം ചികിത്സയിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ, വെട്ടേറ്റ യുവാവ് ആശുപത്രിയിൽ
https://www.youtube.com/watch?v=Ko18SgceYX8