കൈക്ക് പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ ജസീം ചികിത്സയലാണ്.

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വള്ളക്കടവ് സ്വദേശി നൗഫലിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പ്ലാമൂട് ജംഗ്ഷനിലെ അൽ ഹസൻ ഹോട്ടലിലെ ജീവനക്കാരെയാണ് പ്രതി വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്. പണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയ പ്രതി ജീവനക്കാരനെ വെട്ടിയ ശേഷം കടയുടെ ചില്ലുകളും അടിച്ചു തകർത്തു. നാട്ടുകാരാണ് പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. കൈക്ക് പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ ജസീം ചികിത്സയലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്