കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി

Published : Jun 18, 2022, 12:13 AM IST
കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി

Synopsis

ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി

കാസര്‍കോട്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.  അറസ്റ്റ് രേഖപ്പെടുത്തി. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി.

മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. വലത് കാല്‍മുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

 കടയില്‍വെച്ച് വാക്കുതര്‍ക്കം; വയോധികനെ വെട്ടി, ഒരാള്‍ പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: സഹോദരനടക്കം നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട : കോയിപ്രത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരനടക്കം നാല് പേർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരക്കിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വന്തം വീട്ടിൽ വച്ചാണ് പത്താം ക്ലാസ്കാരിക്ക് സഹോദരന്റെ ലൈംഗിക ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. പ്രായപൂർത്തിയാകാത്ത സഹോദരൻ പല തവണ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ രണ്ടാമൻ കുട്ടിയുടെ അമ്മയുടെ സഹോദരനാണ്. അമ്മയുടെ വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയിത്. അറസ്റ്റിലായ മറ്റ് രണ്ട് പേർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. 

Read more വിജയ്ബാബു ഇന്നും വന്നില്ല ; മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നാളേക്ക് മാറ്റി കോടതി

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചില അധ്യാപകർ വിവരം ചോദിച്ചറിഞ്ഞതിനെ  തുടർന്നാണ് ചൈൽഡ് ലൈനെ സമീപിച്ചത്. ചൈൽഡ് പ്രവർത്തകർ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയ ശേഷം പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളായ രണ്ട് പേർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ വിവരം. പിന്നീട് വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സഹോദരന്റെയും അമ്മാവന്റെയും പേര് പറഞ്ഞത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞതിനാൽ അച്ഛനും സഹോദരനും മുത്തിശ്ശിക്കുമൊപ്പമാണ് താമസം. മൂന്ന് പ്രതികളെ റിമാന്ര് ചെയ്തു. സഹോദരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

read more കുട്ടി കളരി പഠിക്കാൻ പോയില്ല, വീട്ടുകാരുടെ അന്വേഷണത്തിൽ പീഡനം പുറത്തറിഞ്ഞു; ചേർത്തലയിലെ 'ഗുരുക്കൾ' അറസ്റ്റിൽ

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്