കിഡ്‍നാപ്പിംഗ്, വധശ്രമം, കവര്‍ച്ച; പേരില്‍ കേസുകളുടെ നീണ്ട നിര, 'നല്ലവനല്ലാത്ത ഉണ്ണി' കുരുങ്ങി; അറസ്റ്റ്

Published : Jul 30, 2022, 11:17 PM IST
കിഡ്‍നാപ്പിംഗ്, വധശ്രമം, കവര്‍ച്ച; പേരില്‍ കേസുകളുടെ നീണ്ട നിര, 'നല്ലവനല്ലാത്ത ഉണ്ണി' കുരുങ്ങി; അറസ്റ്റ്

Synopsis

വധശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളിൽ ഗുണ്ടാനിയമപ്രകാരം നാല് തവണകളായി രണ്ടര വർഷത്തോളം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ശ്രീജിത്ത്.

തിരുവനന്തപുരം: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്തു. പേരൂർക്കട തുരുത്തുംമൂല അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. അഞ്ചാം തവണയാണ് ഇയാളെ ഗുണ്ടാനിയമം ചുമത്തി പിടികൂടുന്നത്. ഡിസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. നെടുമങ്ങാട് പത്താം കല്ലിൽ നിന്നാണ് പിടികൂടിയത്.

വധശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളിൽ ഗുണ്ടാനിയമപ്രകാരം നാല് തവണകളായി രണ്ടര വർഷത്തോളം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ശ്രീജിത്ത്. പാളയം മാർക്കറ്റിന് സമീപം വ്യാപാര സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർച്ച നടത്തിയ കേസ്, വഴയിലയിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ചു പണം പിടിച്ചു പറിച്ച കേസ്, വഴയിലയിലെ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസ്, അമ്പലമുക്കിലെ ബാറിൽ ആക്രമണം നടത്തിയ കേസ്, ഗുണ്ടാ പിരിവ് നൽകാത്തതിൽ പേരൂർക്കടയിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച നടത്തിയ കേസ് തുടങ്ങി പേരൂർക്കട, കന്റോൺമെന്റ്, നെടുമങ്ങാട്, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ്.

പേരൂർക്കട എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം,എസ്.ഐ സന്ദീപ്, സിറ്റി സ്പെഷൽ ആക‌്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എഎസ്ഐ സാബു, എസ്‌സിപി ഒ.ഷംനാദ്, , സിപിഒ മാരായ രഞ്ജിത്ത്, ദീപുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. 

ബസ് യാത്രക്കാരായ യുവതികളെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു, തിരുവനന്തപുരത്തെ വിവാഹിതരായ എട്ടോളം സ്ത്രീകൾ ഇരകൾ

തിരുവനന്തപുരം: യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ് ചെയ്തത്.

കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇരകള്‍. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാല്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.
 
ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.

Read more: ഓൺലൈൻ തട്ടിപ്പ് : മലയാളിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പ് : മലയാളിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി പിടിയിൽ

ദില്ലി : ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി റമൈൻഡ് ഉനീയയാണ് ദില്ലിയിൽ പിടിയിലായത്.

2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ്  നടന്നത്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

Read more: പത്താംക്ലാസില്‍ പഠിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച് വിദ്യാര്‍ത്ഥി; വൈറലായി, കാരണം

സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ  കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ