പോക്സോ കേസിൽ അറസ്റ്റിന് പിന്നാലെ നിരപരാധിയെന്ന് എഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

Published : Apr 13, 2022, 11:11 AM IST
പോക്സോ കേസിൽ അറസ്റ്റിന് പിന്നാലെ നിരപരാധിയെന്ന് എഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

Synopsis

ഇദ്ദേഹത്തിനെതിരെ ചാമക്കാലയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ അറസ്റ്റ് ചെയ്തത്

തൃശ്ശൂർ: പോക്സോ കേസിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ചാമക്കാല സ്വദേശി കൊടുങ്ങൂക്കാരൻ സഹദാണ് മരിച്ചത്. 26 വയസായിരുന്നു. ഇദ്ദേഹത്തിനെതിരെ ചാമക്കാലയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞു. ഈയടുത്താണ് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ വീടിനുള്ളിലാണ് സഹദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും
തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ