4900 രൂപയുടെ പുതിയ ഫോൺ കേടായി, തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി: 6000 നഷ്ടപരിഹാരത്തിന് വിധി

Published : Apr 12, 2022, 07:34 PM IST
4900 രൂപയുടെ പുതിയ ഫോൺ കേടായി, തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി: 6000 നഷ്ടപരിഹാരത്തിന് വിധി

Synopsis

മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പോൾസൺ മതിലകത്തെ മൊബൈൽ പാർക്കിൽ നിന്ന് 4900 രൂപ നൽകിയാണ് ലെനോവയുടെ മൊബൈൽ ഫോൺ വാങ്ങിയത്

തൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിന് ഉപഭോക്താവിന് അനുകൂലമായി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിന്റെ ഉടമക്കെതിരെയും നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പോൾസൺ മതിലകത്തെ മൊബൈൽ പാർക്കിൽ നിന്ന് 4900 രൂപ നൽകിയാണ് ലെനോവയുടെ മൊബൈൽ ഫോൺ വാങ്ങിയത്. ഉപയോഗിച്ച് തുടങ്ങി അധികം വൈകാതെ ഫോൺ തകരാറിലായി. പരാതിയുമായി വാറണ്ടി പ്രകാരം പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട മൊബൈൽ കെയറിനെ ബന്ധപ്പെട്ടപ്പോൾ പോൾസണ് നിരാശയായിരുന്നു ബാക്കിയായത്.

ബാറ്ററി ബൾജ് ചെയ്തതാണെന്നും യാതൊന്നും ചെയ്യുവാനില്ലെന്നും പറഞ്ഞാണ് കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിൽ നിന്ന് മടക്കി വിട്ടത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിൽപ്പനാനന്തര സേവനം എതിർ കക്ഷികൾ നൽകിയില്ലെന്നും, അത് സേവനത്തിലെ വീഴ്ചയാണെന്നും ഉപഭോക്തൃ ഫോറം വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സിടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മൊബൈൽ ഫോണിന്റെ ബാറ്ററി മാറ്റി നൽകാനും വിധിച്ചു. നഷ്ടപരിഹാരമായി 2500 രൂപ വീതം 5000 രൂപയും നിയമ നടപടികൾക്കുള്ള ചിലവിലേക്ക് 500 രൂപ വീതം 1000 രൂപയും രണ്ട് സ്ഥാപനങ്ങളും ഹർജിക്കാരന് നൽകാനാണ് കടയുടമകലോട് നിർദ്ദേശിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും
തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ