വൃദ്ധസദനം അന്തേവാസികൾക്കൊപ്പം വിഷു ആഘോഷിച്ച് സിഐഎസ്എഫ് ജവാന്മാരുടെ കൂട്ടായ്മ

Published : Apr 12, 2022, 06:50 PM IST
വൃദ്ധസദനം അന്തേവാസികൾക്കൊപ്പം വിഷു ആഘോഷിച്ച് സിഐഎസ്എഫ് ജവാന്മാരുടെ കൂട്ടായ്മ

Synopsis

ജവാൻസ് ഓഫ് കാലിക്കറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ വൃദ്ധസദനം പരിസരത്ത് ശുചീകരണം നടത്തി. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിഐഎസ്എഫ് ജവാന്മാരുടെ കൂട്ടായ്മയായ ജവാൻസ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഹിൽ, ദി പുവർ ഹോംസ് സൊസൈറ്റി വൃദ്ധസദനം അന്തേവാസികൾക്കൊപ്പം വിഷു ആഘോഷം സംഘടിപ്പിച്ചു.
 സി പ്രജീഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഐഎസ്എഫ് ഇൻസ്പെക്ടർ ബിജു കെ വി കൂട്ടായ്മയുടെ ലോഗോ പ്രകാശിപ്പിച്ച് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സിഐഎസ്എഫില്‍ നിന്ന് വിരമിച്ച ആളുകളെ മുഖ്യാതിഥിയായ സി ദിലീപ് കുമാർ (റവന്യൂ വകുപ്പ്)  ആദരിച്ചു, റിട്ടയേര്‍ഡ് എ സി  ഇ ഭാസ്കരൻ ആശംസകൾ നേർന്നു. വി എം സജീവൻ, എം സത്യൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കുമാർ നന്ദി പറഞ്ഞു. മെമ്പമാർക്കായുള്ള ടീ ഷർട്ട് വിതരണവും നടന്നു. ജവാൻസ് ഓഫ് കാലിക്കറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ വൃദ്ധസദനം പരിസരത്ത് ശുചീകരണം നടത്തി. 

വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുത്; മേൽശാന്തിമാരോട് കൊച്ചിൻ ദേവസ്വം ബോർഡ്

തൃശ്ശൂർ: വിഷുക്കൈനീട്ടം (Vishu Kaineetam)  നൽകാൻ പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് (Cochin Devaswom Board) . ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കായിട്ടാണ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 

വിഷുക്കൈനീട്ടത്തിനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്തിയിരുന്ന ചിലർ വിഷുനാളിൽ കൈനീട്ടം വിതരണം ചെയ്യാനായി പണം കൈമാറുന്നത് സംബന്ധിച്ചും ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമിടുന  പൂരവിളംബരത്തിന് ഇത്തവണയും തിടമ്പേറ്റുക കൊമ്പൻ എറണാകുളം ശിവകുമാർ തന്നെ എന്ന് തീരുമാനമായി. ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാൻ  തീരുമാനിച്ചു. നെയ്തലക്കാവ് ദേവസ്വത്തിന് വേണ്ടിയാണ് കൊമ്പനെ എഴുന്നെള്ളിക്കുക. പൂരവിളംബരമായ വടക്കുന്നാഥന്റെ തെക്കേഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിക്കാനാണ് എല്ലാവർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറ്. കൊവിഡിന് മുമ്പുള്ള 2019 ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ
ഭാര്യയെ വീഡിയോ കോള്‍ ചെയ്തു, കഴുത്തില്‍ കുരുക്ക് മുറുക്കി; കോഴിക്കോട് നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു