തട്ടുകട ഉടമയെ ആക്രമിച്ച കേസിൽ പ്രതി സുരേഷ് കുമാർ അറസ്റ്റില്‍

Published : Nov 10, 2021, 07:13 PM ISTUpdated : Nov 10, 2021, 07:14 PM IST
തട്ടുകട ഉടമയെ ആക്രമിച്ച കേസിൽ  പ്രതി സുരേഷ് കുമാർ  അറസ്റ്റില്‍

Synopsis

തട്ടുകടയിൽ അക്രമണം നടത്തി ഉടമയെ മർദിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ ഒളിവിൽ. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ നോർത്ത് ഡിവിഷനിൽ ആർ സുരേഷ് കുമാർ (25) ആണ് മൂന്നാർ എസ്എച്ച്ഓ മനേഷ് കെ. പൗലോസ്, എസ്ഐ അനിൽകുമാർ, എസ് സി പി ഓ വേണുഗോപാൽ പ്രഭു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  

മൂന്നാർ: തട്ടുകടയിൽ അക്രമണം നടത്തി ഉടമയെ മർദിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ ഒളിവിൽ. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ നോർത്ത് ഡിവിഷനിൽ ആർ സുരേഷ് കുമാർ (25) ആണ് മൂന്നാർ എസ്എച്ച്ഓ മനേഷ് കെ. പൗലോസ്, എസ്ഐ അനിൽകുമാർ, എസ് സി പി ഓ വേണുഗോപാൽ പ്രഭു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഇയാളുടെ സുഹൃത്തുക്കളായ മൂന്നു യുവാക്കൾ ഒളിവിലാണ്. കഴിഞ്ഞ ഒക്ടോബർ പത്തിന് രാത്രിയിൽ പഴയ മൂന്നാർ മൂലക്കടയിലെ പരമേശ്വരൻ എന്നയാളുടെ തട്ടുകടയിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ഭക്ഷണത്തിന് നിലവാരം ഇല്ലെന്നാരോപിച്ച് പരമേശ്വരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തട്ടുകടയായി പ്രവർത്തിച്ചിരുന്ന വാഹനം തകർക്കുകയുമായിരുന്നു. 

യുവാക്കളുടെ ആക്രമണത്തിൽ പരമേശ്വരൻ്റെ മൂക്കിൻ്റെ അസ്ഥികൾ തകർന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളിലൊരാളായ സുരേഷിനെ നടയാർ റോഡിലെ കടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: നിലമ്പൂരിൽ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ ഫറോക്ക് പൊലീസാണ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക് അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്.ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. 

ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് ഉസ്താദ് അറിയിക്കുകയായിരുന്നു.

തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഒരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതും വഞ്ചിതയായതും ഡോക്റ്റർ അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്