ബൈക്കിൽ നിന്നിറങ്ങി എസ്ഐയെ കത്തിയെടുത്ത് വെട്ടി, മൽപ്പിടിത്തം, പ്രതിയെ കീഴടക്കി എസ്ഐ

Published : Jun 17, 2022, 07:23 PM IST
ബൈക്കിൽ നിന്നിറങ്ങി എസ്ഐയെ കത്തിയെടുത്ത് വെട്ടി, മൽപ്പിടിത്തം, പ്രതിയെ കീഴടക്കി എസ്ഐ

Synopsis

തന്നെ വെട്ടിയ പ്രതിയെ സാഹസികമായ കീഴ്പ്പെടുത്തി എസ്ഐ. റോഡരികിൽ ബൈക്കി നിർത്തി, കയ്യിൽ കരുതിയവെട്ടുകത്തിയെടുത്ത് എസ്ഐക്ക് നേരെ വെട്ടുകയായിരുന്നു

തിരുവനന്തപുരം: തന്നെ വെട്ടിയ പ്രതിയെ സാഹസികമായ കീഴ്പ്പെടുത്തി എസ്ഐ. റോഡരികിൽ ബൈക്കി നിർത്തി, കയ്യിൽ കരുതിയവെട്ടുകത്തിയെടുത്ത് എസ്ഐക്ക് നേരെ വെട്ടുകയായിരുന്നു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ വിആർ അരുൺ കുമാറിനെയാണ് സുഗതൻ എന്നയാൾ വെട്ടിയത്. പരിക്കേറ്റെങ്കിലും ഇയാളെ സാഹസികമായി  അരുൺ കീഴ്പ്പെടുത്തുകയായിരുന്നു. എസ്ഐ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും പെട്ടെന്ന് വാഹനത്തിൽ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ എസ്ഐ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നു. അടുത്തുള്ള സൈക്കിളിലേക്ക് ഇരുവരും മറിഞ്ഞുവീഴുന്നതിന് പിന്നാലെ എസ്ഐ ഇയാളെ കീഴ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊലീസ് ഒഫീഷ്യൽ പേജിൽ വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പ്

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ്ഐ.  സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.

Read more : ഒന്നു 'ചില്‍' ആയി വന്നാലോ; പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്ക് വിനോദയാത്രയുമായി പഞ്ചായത്ത്

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച്‌ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു. 

ജീപ്പില്‍ നിന്നും ഇറങ്ങിയ എസ്ഐയെ വാള്‍ ഉപയോഗിച്ച്‌ കഴുത്തിന്‌ വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോൾ വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

Read more : വീട് ജപ്തി ചെയ്തു; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ വീട്ടിലെത്തി കുടുംബം, കുഞ്ഞിനൊപ്പം കുത്തിയിരിപ്പ് സമരം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി