മുന്നറിയിപ്പില്ലാതെ ജപ്തി നടത്തി ഇറക്കിവിടുകയായിരുന്നുവെന്നാണ് ഈ കുടുംബത്തിന്‍റെ പരാതി

ചാരുംമൂട്: വീട് ജപ്തി ചെയ്തതിനെ തുടർന്ന് പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമയുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തി. മുന്നറിയിപ്പില്ലാതെ ജപ്തി നടത്തി ഇറക്കിവിടുകയായിരുന്നുവെന്നാണ് ഈ കുടുംബത്തിന്‍റെ പരാതി. നൂറനാട് മാമ്മൂട് കോണത്തു പടീറ്റതിൽ ശാലിനി, ഭർത്താവ് സനൽകുമാർ മകൾ അനന്യ എന്നിവരടങ്ങുന്ന കുടുബം ചുനക്കര നടുവിൽ രാഗം ഫൈനാൻസിയേഴ്സ് ഉടമയുടെ വീട്ടുമുറ്റത്താണ് ഇന്നലെ വൈകിട്ട് കുത്തിയിരിപ്പ് നടത്തിയത്.

ഈ കുടുംബം താമസിച്ചു വരുന്ന ഭൂമി കാണിച്ച് ഫൈനാൻസിയേഴ്സിൽ നിന്നും പണം എടുത്തിരുന്നു. കുടുംബവകയായിട്ടുള്ള പത്ത് സെന്‍റോളം വരുന്ന ഭൂമി ഇപ്പോൾ വിദേശത്തുള്ള കുഞ്ഞമ്മ അനിതയുടെ പേരിലാണുള്ളത്. ശാലിനി ജനിച്ചു വളർന്നത് ഈ വീട്ടിലാണ്. വിവാഹശേഷവും ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു. 75000 രൂപയായിരുന്നു കുഞ്ഞമ്മ അനിത ഭൂമി പണയം വച്ച് വാങ്ങിയിരുന്നത്. പണം എടുക്കാൻ ഇടനില നിന്നിരുന്ന സ്ത്രീ 2 ലക്ഷം രൂപ അധികം വാങ്ങിയതായും ഈ വിവരം സ്ഥാപന ഉടമ മറച്ചുവച്ചതായും ശാലിനി പറഞ്ഞു.

പയ്യന്നൂർ ഫണ്ട് തിരിമറി: സിപിഎമ്മിൽ കൂട്ട നടപടി; എംഎൽഎയെ തരംതാഴ്ത്തി, പരാതിയുന്നയിച്ചയാൾക്കെതിരെയും നടപടി

സ്ഥാപന ഉടമയ്ക്ക് കോടതി, ഭൂമി അനുവദിച്ചത് നടപ്പിലാക്കാൻ ഇന്നലെ രാവിലെയാണ് ജപ്തി നടപടകളുമായി ഉദ്യോഗസ്ഥരെത്തിയത്. സ്ഥാപന ഉടമ അടുത്തിടെ മരണപ്പെട്ടതിനാൽ മകനായിരുന്നു അധികൃതർക്കൊപ്പം സഥലത്തു വന്നത്. താത്കാലിക സൗകര്യം ഉണ്ടാക്കും വരെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്ന തന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം സ്ഥാപന ഉടമയുടെ മകൻ കേട്ടില്ലെന്ന് ശാലിനി പറഞ്ഞു. ഇതോടെയാണ് ഫൈനാൻസിയേഴ്സ് ഉടമയുടെ വീട്ടുമുറ്റത്ത് പിഞ്ചുകുഞ്ഞുമായി കുടുംബം കുത്തിയിരുന്നത്. താമസ സൗകര്യം ലഭിച്ചില്ലെങ്കിൽ ആത്ഹത്യയെ മാർഗ്ഗമുള്ളെന്നും ശാലിനി പറഞ്ഞു. രാത്രി 7 മണിയോടെ ജനപ്രതിനിധികളടക്കമുള്ളവർ സ്ഥാപന ഉടമയുടെ മക്കളോട് ചർച്ചകൾ നടത്തിയിട്ടും തീരുമാനമുണ്ടായില്ല.

ബജ്റംഗ്ദളിന്‍റെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു