വടകരയിൽ ശുചിമുറി വഴി ജയിൽ ചാടിയ പ്രതി, മൂന്നാം ദിനം ജയിലിൽ തിരിച്ചെത്തി

Published : Aug 13, 2022, 01:09 PM IST
വടകരയിൽ ശുചിമുറി വഴി ജയിൽ ചാടിയ പ്രതി, മൂന്നാം ദിനം ജയിലിൽ തിരിച്ചെത്തി

Synopsis

വടകരയിൽ ജയിൽ ചാടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. 

കോഴിക്കോട്:  വടകരയിൽ ജയിൽ ചാടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തൽ വീട്ടിൽ എൻ ഫഹദ് ആണ് വടകര ജയിൽ അധികൃതർക്ക് മുൻപിൽ കീഴടങ്ങിയത്. കാസർഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു.  കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിലായ പ്രതി ഇക്കഴിഞ 10-ന് വൈകുനേരം നാല് മണിയോടെ ജയിലിലെ ശുചിമുറിയിൽ നിന്നും വെന്റിലേറ്റർ വഴി പുറത്ത് കടന്നത്. പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാൾ കടന്നുകളഞ്ഞത്.

വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലിൽ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം  കോടതിയിൽ ഹാജരാക്കി. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സ്സൈസ് പിടികൂടിയത്.

Read more: ലത്തീൻ സഭ പ്രതിഷേധം, കാൽ ലക്ഷം മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രതിരോധിക്കാൻ സിഐടിയു

മലപ്പുറം: കാറിൽ ഒളിപ്പിച്ചു  കടത്തിയ 132.3 കിലോ കഞ്ചാവ് പിടികൂടി. വഴിക്കടവ് എസ്കൈസ് ചെക്ക് പോസ്റ്റിലാണ് വൻ കഞ്ചാവ് വേട്ട. കടത്തുമായി ബന്ധപ്പെട്ട്  അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.  കാറിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു ഇവർ.

Read more: 'വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും, ഇന്ത്യ പറഞ്ഞു, ഇന്ത്യ ഈസ് ഇന്ദിര; മഹാരാജാസിൽ വീണ്ടും ബാനർ

സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുന്നതിനിടെ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്. രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന്  നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്