
തൃശൂർ : തൃശൂരിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടി. തലയിടിച്ച് വീണ പ്രതിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വലിയതുറ സ്വദേശി സനു സോണി (30) യാണ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തൃശൂർ നഗരത്തിൽ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. Fയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സനു വലയിതുറ സ്വദേശിയാണെന്ന് മനസ്സിലാക്കിയ പൊലീസ് വലിയതുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസ്സിലാക്കി കസ്റ്റഡിയിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More : മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം, രണ്ട് പശുക്കളെ കൊന്നു, കടുവയെന്ന് നാട്ടുകാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam