മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി, അനുജനെ ആട്ടിയോടിച്ചു, 11കാരിയെ പീഡിപ്പിച്ച പ്രതിക്ക്, 30 വര്‍ഷം ജയിൽ

By Web TeamFirst Published Apr 27, 2024, 7:30 PM IST
Highlights

മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം  ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവ് 

തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 ജൂണിൽ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 10 മണിക്ക് ഇയാൾ കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വിടിന് മുന്നിൽ നിൽക്കുക്കയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദ്ദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും അനുജനും വീടിന് പുറത്തേക്ക് വന്നു.  അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 

പീ‍ഡനത്തിൽ അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേദിവസം വൈകിട്ട് പ്രതി വീണ്ടും വന്ന് കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു. വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. സംഭവത്തിൽ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല. 

സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോൾ ആണ് കുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പൊലീസിൽ വെളിപെടുത്തുകയായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആര്‍എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. നഗരൂർ പെലീസ് എസ്ഐമാരായ എം സഹിൽ, എം സലീം, എസ്. എസ് ഷിജു കേസിന്റെ അന്വേഷണം നടത്തി.

എറണാകുളത്ത് ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വർഷം തടവ് ശിക്ഷ; 2.85 ലക്ഷം പിഴയടക്കണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!