
ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീന്‍-49) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെ പ്രലോഭനങ്ങളിലൂടെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് 2,00,000 രൂപയും വാങ്ങിച്ചെടുത്തിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ മാരായ അശോകൻ, മോഹൻ കുമാർ, എസ് സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam