ആലപ്പുഴയിലും മഞ്ചേരിയിലുമായി രണ്ടുപേരെ പിടികൂടി എക്സൈസ്; ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് മയക്കുമരുന്ന്

Published : Sep 30, 2024, 05:41 PM IST
ആലപ്പുഴയിലും മഞ്ചേരിയിലുമായി രണ്ടുപേരെ പിടികൂടി എക്സൈസ്; ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് മയക്കുമരുന്ന്

Synopsis

മഞ്ചേരിയിൽ 2.655 ഗ്രാം മെത്താംഫിറ്റമിനുമായി നിസാര്‍ (48) എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: ആലപ്പുഴയിലും മലപ്പുറം മഞ്ചേരിയിലുമായി രണ്ടുപേരെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി. ആലപ്പുഴയിൽ കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് പിർസി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4.424 ഗ്രാം മെത്താംഫിറ്റമിനുമായി എഴുപുന്ന സ്വദേശി ശ്യാം പ്രകാശിനെ അറസ്റ്റ് ചെയ്തു.

അതേസമയം മഞ്ചേരിയിൽ 2.655 ഗ്രാം മെത്താംഫിറ്റമിനുമായി നിസാര്‍ (48) എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ജിനീഷ് ഇ യുടെ നേതൃത്വത്തിലുള്ള മഞ്ചേരി എക്‌സൈസ്  സര്‍ക്കിള്‍ സംഘവും, മലപ്പുറം എക്സൈസ് ഇന്‍റലിജന്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്സൈസ് ഇന്‍സ്പെകടര്‍ ടി ഷിജുമോന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ആലപ്പുഴയിലെ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജോസഫ്.വി.എം, സാനു.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്.യു, വിപിൻ.വി.കെ, വിഷ്ണുദാസ്.എം.ഡി, വനിത സിവിൽ എക്സൈസ് ഓഫീസർ വിധു.പി.എം പ്രിവന്റ്റ്റീവ് ഓഫീസർ ഡ്രൈവർ വിപിനചന്ദ്രൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മലപ്പുറത്തെ സംഘത്തിൽ ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡിലെ അംഗമായ സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ്, മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആസിഫ് ഇക്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനിൽ കുമാർ.എം, സച്ചിൻദാസ് വി, അക്ഷയ് സി ടി എന്നിവരും ഉണ്ടായിരുന്നു.

സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ വാഹന പരിശോധനക്കിടെ പിടിവീണു; കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും