'പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു'; 2 സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്, പാര്‍ട്ടി നടപടി

Published : Sep 30, 2024, 06:39 PM ISTUpdated : Sep 30, 2024, 07:00 PM IST
'പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു'; 2 സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്, പാര്‍ട്ടി നടപടി

Synopsis

സംഭവത്തില്‍ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. ഇരുവരെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.  സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച്  സെക്രട്ടറി പി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.


കഴിഞ്ഞ ദിവസം കുന്നംകുളത്തിന് അടുത്ത്  ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനം ചേരാൻ ഇരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെബിന്‍റെ അറസ്റ്റിനുശേഷം ബ്രാഞ്ച് സമ്മേളനം ചേര്‍ന്ന് പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു.

അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി; 'നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം'

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി