
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഇടയ്ക്കോട് മേൽപുരം തട്ടാൻവിള സ്വദേശി വിഷ്ണു(27) ആണ് ഒളിവിൽ പോയി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ പാറശാല പൊലീസ് ഇൻസ്പെക്ടർ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2020, 2021 വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി മാറിമാറി കഴിഞ്ഞത്. സംഭവങ്ങളിൽ ഒളിവിൽ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉടനെ തന്നെ പ്രതികൾ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam