ശ്രദ്ധയിൽപ്പെട്ടു, എന്നിട്ട് തടഞ്ഞില്ല, റിപ്പോർട്ടും ചെയ്തില്ല; 'സുഗന്ധഗിരി'യിൽ 2 ഓഫീസർമാ‍ർക്ക് കൂടി സസ്പെൻഷൻ

Published : Apr 05, 2024, 10:04 PM IST
ശ്രദ്ധയിൽപ്പെട്ടു, എന്നിട്ട് തടഞ്ഞില്ല, റിപ്പോർട്ടും ചെയ്തില്ല; 'സുഗന്ധഗിരി'യിൽ 2 ഓഫീസർമാ‍ർക്ക് കൂടി സസ്പെൻഷൻ

Synopsis

സുഗന്ധഗിരി സംഭവത്തിൽ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ പി സജിപ്രസാദ്, എം കെ വിനോദ് കുമാർ എന്നിവരെയാണ് ഇന്ന് സസ്പെൻ‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിർണത്തിലെ വീഴ്ചയെ തുടർന്നാണ് നടപടിയെന്നാണ് അറിയിപ്പ്. അനധികൃത മരം മുറി ശ്രദ്ധയിൽപ്പെട്ടിട്ടും ഇവർ തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല എന്നാണ് കണ്ടെത്തൽ. സുഗന്ധഗിരി സംഭവത്തിൽ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

'ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നു, ഒരിഞ്ച് വിട്ടുകൊടുക്കില്ല, ശക്തമായി ഏറ്റുമുട്ടും': ഐസക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ