അനധികൃത പരസ്യ ബോർഡുകൾ നീക്കി ചെയ്തു തുടങ്ങി; നടപടി ശക്തമാക്കി നഗരസഭ

By Web TeamFirst Published Mar 6, 2019, 12:53 AM IST
Highlights

 പൊതു സ്ഥലത്തും ഇലക്ട്രിക്ക് പോസ്റ്റിലും മറ്റും സ്ഥാപിച്ചതും പൊതുജനത്തിന്റെ വഴിതടസം സൃഷ്ടിക്കുന്ന വിധത്തിലും കാഴ്ച മറക്കുന്ന വിധത്തിലും സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകളാണ് നീക്കം ചെയ്തത്.

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അനധികൃത പരസ്യ ബോർഡുകൾ നീക്കി ചെയ്ത് തുടങ്ങി. പൊതു സ്ഥലത്തും ഇലക്ട്രിക്ക് പോസ്റ്റിലും മറ്റും സ്ഥാപിച്ചതും പൊതുജനത്തിന്റെ വഴിതടസം സൃഷ്ടിക്കുന്ന വിധത്തിലും കാഴ്ച മറക്കുന്ന വിധത്തിലും സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്യത്തിൽ നീക്കം ചെയ്തത്.  220 ൽ പരംബോർഡുകൾ ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു. 

ഹൈക്കോടതിയുടെ 26/2/2019 ലെ റിട്ട് പെറ്റീഷൻ നമ്പർ .22750/2018.25784/2018 .42524/2018 .എന്നീ കേസുകളിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ബോർഡുകളും .ബാനറുകളും .ഹോർഡിoസുകളും നീക്കം ചെയ്തത് .2-3-19 ലെ 5 04/2019 നമ്പർ സർക്കാർ ഉത്തരവിൽ ഇത്തരത്തിൽ സ്ഥാപിച്ചുട്ടുള്ള ബോർഡുകൾ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സർക്കാർ നിർദേഭശിച്ചിരുന്നു. കാഴ്ച മറക്കുന്ന വിധത്തിൽ സ്ഥാപിച്ച ഇത്തരം ബോർഡുകൾ കാരണം റോഡപകടങ്ങൾ കുടുന്നു എന്ന കാരണത്താലാണ് ഇവക്ക് നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം ലംഘിച്ച് വീണ്ടും ബോർഡ് സ്ഥാപിച്ചാൽ ഹൈക്കോടതി ഉത്തരവിന്റ  ലംഘനത്തിനെതിരെ ബോർഡ് സ്ഥാപിച്ച വ്യക്തികൾക്കെതിരെ  പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ബോർഡ് നീക്കം ചെയ്യുന്ന നടപടി വരും ദിവസങ്ങളിലും തുടരും. 
 

click me!