സിനിമാ ഫീല്‍ഡിലുള്ള ആള്‍ പണി തന്നു; അയ്യായിരത്തോളം പേനകള്‍ സ്റ്റോക്ക്; ആവശ്യക്കാരെ തേടി മിനി

Published : Mar 05, 2019, 06:46 PM ISTUpdated : Mar 05, 2019, 06:49 PM IST
സിനിമാ ഫീല്‍ഡിലുള്ള ആള്‍ പണി തന്നു; അയ്യായിരത്തോളം പേനകള്‍ സ്റ്റോക്ക്; ആവശ്യക്കാരെ തേടി മിനി

Synopsis

എട്ട് രൂപയുടെ അയ്യായിരത്തോളം പേപ്പര്‍ പേനകള്‍ക്ക് ആവശ്യക്കാരെ തേടി മിനി ചാക്കോ പുതുശേരി

എട്ട് രൂപയുടെ അയ്യായിരത്തോളം പേപ്പര്‍ പേനകള്‍ക്ക് ആവശ്യക്കാരെ തേടി മിനി ചാക്കോ പുതുശേരി. സിനിമാ ഫീല്‍ഡിലുള്ള ഒരാള് തന്ന പണിമൂലമാണ് താന്‍ സ്വയം നിര്‍മ്മിച്ച അയ്യായിരത്തോളം പേന സ്റ്റോക്ക് വന്നതെന്ന് മിനി പറയുന്നു. പേന ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍  കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അതിന് ത്രാണിയില്ലാത്തതിനാല്‍ ഇപ്പോള്‍ റിസ്ക് എടുക്കുന്നില്ലെന്നും മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് ... സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ ...ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു ...ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്ക്‌ എടുത്തില്ല.... ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്‍റേത്. അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്‍റെ പണി... ഇനി മേലാ വയ്യാതോണ്ടാ....

ഒരു ഉപകാരം ചെയ്യാമോ 
ഈ പോസ്റ്റ്‌ 
വാട്സപ്പ് , 
ഫേസ്ബുക്ക്‌ 
ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍ 
ചെയ്യാമോ പ്ലീസ് ...
പ്ലീസ് ... വേണമെങ്കില്‍ കാലു പിടിക്കാം ❤

വിവാഹം 
പെരുന്നാള്‍ 
ജന്മദിനം 
വിവാഹവാര്‍ഷികം 
പരസ്യങ്ങള്‍ 
സിനിമാ പരസ്യം !
സമ്മേളനങ്ങള്‍ 
ഹോസ്പിറ്റലുകള്‍ 
സ്കൂളുകള്‍ 
ഇലക്ഷന്‍
തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍ സീഡ് പേന ഉപയോഗിക്കുന്നുണ്ട് .

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത് 
ക്യാഷ് മാത്രമല്ല 
കരുണയും കരുതലും കൂടിയാണ് !!

ഓള്‍ സെയില്‍ റേറ്റ് 
-----------------
സാദാ റീഫിൽ മാഗസിൻ പേപ്പർ = 5 രൂപ 
സാദാ റീഫിൽ ക്രാഫ്റ്റ് പേപ്പർ = 6 രൂപ 
പോയിന്‍റ് റീഫിൽ മാഗസിൻ പേപ്പർ = 7 രൂപ 
പോയിന്‍റ് റീഫിൽ ക്രാഫ്റ്റ് പേപ്പർ = 8 രൂപ

Call / whats app
9747481129
9400387668 
( വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വാട്സപ്പ് ചെയ്യണേ ...റേഞ്ച് പ്രശ്നം ഉണ്ട് അതാട്ടോ )

ഷെയര്‍ പ്ലീസ്  <3

അതെ പ്രകൃതി സൗഹാർദ്ദം ആണ് ഈ പേപ്പർ പേനകൾ. റീഫിൽ മാത്രമാണ് ഇതിൽ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തിൽ ഉള്ള ക്രാഫ്റ്റ് /മാഗസിൻ പേപ്പറുകൾ ആണ്. സാധാരണ പ്ലാസ്റ്റിക്ക് പേനയുടെ അഞ്ചിൽ ഒന്നുപോലും പ്ലാസ്റ്റിക്ക് ഇതിൽ ഇല്ല എന്നർത്ഥം.
ഓരോ പേപ്പർ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാൽ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്