ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 1260 പേര്‍ക്കെതിരെ നടപടി

Published : Sep 03, 2020, 03:09 PM IST
ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച  1260 പേര്‍ക്കെതിരെ നടപടി

Synopsis

ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച  1260 പേര്‍ക്കെതിരെ നടപടി

കോട്ടയം: ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച 1260 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ വില്ലേജ് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 970 വ്യക്തികള്‍ക്കും 290 വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.  

സാമൂഹിക അകലം പാലിക്കാതിരുന്നതിനും പൊതുസ്ഥലത്ത് കൂട്ടം കൂടിയതിനും മാസ്‌ക്  ധരിക്കാതിരുന്നതിനും ഉള്‍പ്പെടെ 371 പേര്‍ക്ക് പിഴ ചുമത്തി. 511 പേര്‍ക്ക് താക്കീതു നല്‍കി. 88 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ എഴുതി സൂക്ഷിക്കാതിരുന്നതുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് 53 വ്യാപരികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്
അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ