പുലികളി മുടങ്ങില്ല; തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും

By Web TeamFirst Published Sep 3, 2020, 10:46 AM IST
Highlights

തൃശൂർ ഇന്ന് ഓൺലൈനായി പുലികളിറങ്ങും. കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി  ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്നര മുതൽ നാലര മണി വരെയാണ് പുലികളി.
 

തൃശൂർ: തൃശൂർ ഇന്ന് ഓൺലൈനായി പുലികളിറങ്ങും. കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി  ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്നര മുതൽ നാലര മണി വരെയാണ് പുലികളി.

തേക്കിൻകാടിനെ കൊടുംകാടാക്കി മാറ്റി അരമണി കിലുക്കി കുമ്പ കുലുക്കി പുലികൾ കൂട്ടത്തോടെ മടവിട്ട് ഇറങ്ങുന്ന ദിനമാണ് നാലോണ നാളായ ഇന്ന്. എന്നാൽ ഇത്തവണ പുലികൾ ഇറങ്ങുന്നത് ഓൺലൈനിലാണ്. അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി എന്ന ഫേയ്സ്ബുക്ക് പേജിലാണ് പുലികളി നടക്കുക. 16 പുലികൾ അവരവരുടെ വീടുകളിൽ നിന്ന് കളിക്കും. അതിനാൽ പുലികൾക്കുള്ള കിറ്റിൽ ഇത്തവണ പുലിമുഖവും അരമണിയും മാത്രമല്ല ദേശക്കാർ തന്നെ നിർമ്മിച്ച സെൽഫി സ്റ്റിക്കുമുമുണ്ട്.

സെൽഫി സ്റ്റിക് ഉപയോഗവും ലൈവ് കൊടുക്കുന്നതുമൊക്കെ എങ്ങനെയെന്ന് സംഘാടകർ പുലികൾക്ക് പ്രത്യേക ക്ലാസ് നൽകിയിട്ടുണ്ട്. അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടിയെന്നാണല്ലോ. പുലിക്കളിയുടെ കാര്യത്തിൽ തൃശൂരുകാരും ഇതു തന്നെ പിന്തുടരുകയാണ്.

click me!