കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ സിപിഎമ്മിന്റെ അവിശ്വാസത്തെ പിന്തുണച്ചു, ലീ​ഗ് അംഗങ്ങൾക്കെതിരെ നടപടി

Published : Oct 23, 2026, 08:20 PM IST
muslim league

Synopsis

ആനക്കര പഞ്ചായത്ത് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

പാലക്കാട്: ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുസ്ലിം ലീ​ഗ് അം​ഗങ്ങൾക്കെതിരെ നടപടി. സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെയാണ് ലീ​ഗ് അം​ഗങ്ങൾ പിന്തുണച്ചത്. സംഭവത്തിന് പിന്നാലെ ആനക്കരയിലെ മുസ്ലിം ലീഗ് കമ്മിറ്റിയെ സസ്പെൻ്റ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് നടപടി എടുത്തത്. പാർട്ടി നിർദേശങ്ങൾ അംഗീകരിക്കാതിരിക്കുകയും പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ആനക്കര പഞ്ചായത്ത് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ബീച്ചിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്, രക്ഷപ്പെടുത്തി പൊലീസ്; മാനസികമായി പിന്തുണ, നാട്ടിലേക്ക് അയച്ചു
ഇതുവരെ പിടിച്ചത് 27476.313 ഗ്രാം എംഡിഎംഎ, ഓപ്പറേഷന്‍ തൂഫാനിൽ 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി