എറണാകുളത്ത് സ്വകാര്യ ബസുകളിലടക്കം മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 2.11 ലക്ഷം രൂപ പിഴ ഈടാക്കി

Published : Oct 23, 2026, 07:30 PM IST
ernakulam mvd checking

Synopsis

സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്പീഡ് ഗവർണർ അഴിച്ച് മാറ്റി അമിത വേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കായി 2,11,500 രൂപ പിഴ ഈടാക്കി. പരിശോധനയിൽ ആകെ 50 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്പീഡ് ഗവർണർ അഴിച്ച് മാറ്റി അമിത വേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞ് തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്പീഡ് ഗവർണർ അഴിച്ച് മാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് നിർത്തിവെക്കാൻ നോട്ടീസ് നൽകി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അപകടകരമായ ഡ്രൈവിങ്, അമിത വേഗം, ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനുമായി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ സിപിഎമ്മിന്റെ അവിശ്വാസത്തെ പിന്തുണച്ചു, ലീ​ഗ് അംഗങ്ങൾക്കെതിരെ നടപടി
ഹർത്താൽ പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രം, ജില്ല മുഴുവൻ എന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്ന് രാജു എബ്രഹാം