
മലപ്പുറം: നടന്‍ ഷൈൻ ടോം ചാക്കോയുമായി ഫോട്ടോ എടുത്തതിന് പിന്നാലെ റോഡിൽ തെന്നി വീണ് യുവാവിന് പരിക്ക്. മലപ്പുറം എടപ്പാളിൽ വച്ചായിരുന്നു സംഭവം. ലൊക്കേഷനില്‍ വച്ച് പൊലീസ് വേഷത്തിലെത്തിയ ഷൈനിനെ കണ്ട യുവാവ് ഫോട്ടോ എടുക്കാന്‍ പോയതായിരുന്നു. അവിടെ എത്തിയപ്പോള്‍ വണ്ടിയുണ്ടോ തനിക്ക് അപ്പുറം വരെ പോകാനുണ്ടെന്ന് ഷൈന്‍ ഇയാളോട് പറയുകയും ചെയ്തു. ആ എക്സൈറ്റ്മെന്‍റില്‍ വണ്ടി എടുത്ത് വരുന്നതിനിടെ വെള്ളം കെട്ടിനിന്ന റോഡില്‍ യുവാവ് തെന്നി വീഴുക ആയിരുന്നു.
മഴയെ തുടര്‍ന്ന് റോഡിൽ തെന്നലുണ്ടായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്.