വയനാട്ടില്‍ വീണ്ടും ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പ്രതി അറസ്റ്റില്‍

Published : Feb 02, 2019, 11:35 PM IST
വയനാട്ടില്‍ വീണ്ടും ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പ്രതി അറസ്റ്റില്‍

Synopsis

 പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ തുടരവെ വയനാട്ടില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തില്‍ പ്രതി പിടിയിലായി. 

കല്‍പ്പറ്റ: പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ തുടരവെ വയനാട്ടില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തില്‍ പ്രതി പിടിയിലായി. 

കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ നമ്പൂതിരി അറസ്റ്റ് ചെയ്തത്. കാട്ടിക്കുളത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്  പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൌണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ അധികാരികളെ അറിയിച്ചു. കേസെടുത്ത തിരുനെല്ലി പോലീസാണ് പിന്നീട് എസ്എംഎസിന് കൈമാറിയത്. പ്രതിയെ കല്‍പ്പറ്റ അഡ്‌ഹോക്ക് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനാർഥിയായി ആർ പി ശിവജിയെ പ്രഖ്യാപിച്ചു, പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി
യോഗിയുടെ പ്രസ്താവന വായിച്ചതെന്തിന്? വെള്ളാപ്പള്ളി-പിണറായി കാർ യാത്ര, ആര്യയുടെ അഹങ്കാരം, എല്ലാം 'തോൽവി'യായി; സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം