വനിതാ കമ്മിഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍

Published : Feb 02, 2019, 10:15 PM IST
വനിതാ കമ്മിഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍

Synopsis

വനിതാ കമ്മീഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ തിരുമല മൈലം തറ (മുണ്ടുപറമ്പ്) സുനില്‍കുമാറാണ് അറസ്റ്റിലായത്. 

ആലപ്പുഴ: വനിതാ കമ്മീഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ തിരുമല മൈലം തറ (മുണ്ടുപറമ്പ്) സുനില്‍കുമാറാണ് അറസ്റ്റിലായത്. സുനില്‍കുമാറും സമീപവാസി ഗീതാ അശോകനും തമ്മില്‍ വഴി സംബന്ധമായി  നാളുകളായി തര്‍ക്കം നിലനില്‍ക്കുകയാണ്. 

ഗീതയുടെ ഭര്‍ത്താവ് തളര്‍വാതം പിടിപെട്ട് കിടപ്പിലാണ്. ഇയാളുടെ തൊണ്ണൂറ് വയസുകാരി അമ്മയും തളര്‍ന്ന് കിടപ്പാണ്. സഹോദരി ഭാഗീരഥി കേള്‍വി ശക്തിയും സംസാര ശേഷിക്കുറവുമുള്ളയാളാണ്. ഈ കുടുംബം കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടുത്ത നാളില്‍ സുനില്‍ കുമാര്‍ കെട്ടിയടച്ചു. ഇതിനെ ചോദ്യം ചെയ്ത ഗീതയെ സുനില്‍ കുമാര്‍ മര്‍ദ്ദിച്ചു. 

ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുകയും സുനില്‍കുമാറിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുനില്‍കുമാര്‍ അമ്മ ലീലയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു.  ആ പരാതിയില്‍ മൊഴിയെടുക്കുമ്പോഴായിരുന്നു ഇന്ന് സുനില്‍കുമാര്‍, കമ്മീഷന്‍റെ അനുമതിയില്ലാതെ അദാലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചത്. ഇത് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കമ്മീഷന്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം
ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം