കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം; ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര

Published : May 13, 2024, 07:25 AM ISTUpdated : May 13, 2024, 07:30 AM IST
കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം; ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര

Synopsis

ഇതില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ആലപ്പുഴ: കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. 

ഇതില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞയാഴ്ചയും സമാനമായ രീതിയില്‍ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെ പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമെടുത്തിരുന്നു.

Also Read:- തീരുമ്പോൾ തീരുമ്പോൾ പണി! സഹായത്തിനായി മെഡിക്കൽ കോളജിന് 5 പേരെ നൽകി എംവിഡി; ഇന്നോവയിലെ സാഹസിക യാത്രയ്ക്ക് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാതി നൽകിയ യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു, പൊലീസ് കണ്ടത് മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ; പിടിയിൽ
പൂട്ടിക്കിടന്ന വീട്ടിലെ കറന്റ് ബിൽ എടുക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടുതകർത്ത നിലയിൽ, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണം