ഇത് ഷഫീഖിന്‍റെ പ്രതികാരം! ഇതുവരെ ആരും പരീക്ഷിക്കാത്ത സംഭവം, കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തി അമ്പലപ്പുഴക്കാരൻ

Published : Feb 09, 2025, 11:13 AM IST
ഇത് ഷഫീഖിന്‍റെ പ്രതികാരം! ഇതുവരെ ആരും പരീക്ഷിക്കാത്ത സംഭവം, കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തി അമ്പലപ്പുഴക്കാരൻ

Synopsis

മുടിയെല്ലാം കൊഴിഞ്ഞ് കഷണ്ടിയായി മാറിയപ്പോള്‍ ഏറ്റുവാങ്ങിയ കളിയാക്കലുകള്‍ക്ക് 'തലകൊണ്ട്' തന്നെ മറുപടിയുമായി യുവാവ്. ആലപ്പുഴ അമ്പലപ്പുഴയിലെ ഷഫീഖ് ആണ് കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തുന്നത്. പരസ്യ ടാറ്റു അടിച്ചുകൊണ്ടുള്ള വേറിട്ട പരീക്ഷണവുമായാണ് ഷഫീഖ് ശ്രദ്ധേയനാകുന്നത്

ആലപ്പുഴ: മുടിയെല്ലാം കൊഴിഞ്ഞ് കഷണ്ടിയായി മാറിയപ്പോള്‍ ഏറ്റുവാങ്ങിയ കളിയാക്കലുകള്‍ക്ക് 'തലകൊണ്ട്' തന്നെ മറുപടിയുമായി യുവാവ്. ആലപ്പുഴ അമ്പലപ്പുഴയിലെ ഷഫീഖ് ആണ് കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തുന്നത്. കഷണ്ടിയായ തലയിൽ താത്കാലികമായി പരസ്യ ടാറ്റു അടിച്ചുകൊണ്ടുള്ള വേറിട്ട പരീക്ഷണവുമായാണ് ഷഫീഖ് ശ്രദ്ധേയനാകുന്നത്. കഷണ്ടിയുള്ളതിന്‍റെ പേരിൽ കളിയാക്കിയവരോടുള്ള മധുര പ്രതികാരം കൂടിയാണ് ഷഫീഖിന് കഷണ്ടി തലയിലെ പരസ്യം.

കഷണ്ടി തലയുടെ മുന്‍ഭാഗത്തായി സ്ഥാപനത്തിന്‍റെ പേരും വിവരങ്ങളും പതിച്ചുകൊണ്ടുള്ള പരസ്യമാണുള്ളത്. സ്ഥാപനത്തിന്‍റെ ഫോട്ടോഷൂട്ടും മറ്റും കഴിഞ്ഞശേഷം അത് നീക്കം ചെയ്യും. ഇതിനിടെ പരീക്ഷണമെന്ന നിലയിൽ ഈ പരസ്യവുമായി പൊതുയിടത്തിലും പോകാറുണ്ടെന്ന് ഷഫീഖ് പറഞ്ഞു. സാധാരണ കഷണ്ടിക്ക് ഉപകാരമൊന്നും ഇല്ലെന്നാണ് ആളുകളുടെ ചിന്തയെന്നും അങ്ങനെയല്ലെന്ന് കാണിച്ചുകൊടുക്കണമെന്നുണ്ടായിരുന്നുവെന്നും വിദേശത്ത് ഇത്തരത്തിൽ തലയിൽ പരസ്യം ചെയ്യാറുണ്ടെന്നും ഷഫീഖ്  പറഞ്ഞു.

ഇവിടെ ഇത്തരമൊരു കാര്യം ആദ്യം കാണിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണിപ്പോള്‍ സാധ്യമായതെന്നും സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനാൽ പരസ്യമേഖലയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അങ്ങനെയാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഷഫീഖ് പറഞ്ഞു. കളിയാക്കലും പരിഹാസങ്ങളുമൊക്കെ കേട്ടിട്ടുള്ള ഒരാളുടെ റിവഞ്ച് കൂടിയാണിത്.

പലപ്പോഴും കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. മലയാളികള്‍ക്ക് കഷണ്ടി വലിയ പ്രശ്നമാണ്. കല്യാണസമയത്തൊക്കെ പെണ്‍കുട്ടിക്ക് കുഴപ്പമില്ലെങ്കിലും വീട്ടുകാര്‍ക്ക് താത്പര്യമുണ്ടാകില്ല. തന്‍റെ ടാറ്റു കണ്ട് മകനും ടാറ്റു അടിക്കണമെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്നും ദില്ലിയിൽ നിന്നാണ് ഈ ഡിസൈൻ വരുത്തിയതെന്നും ഷഫീഖ് പറഞ്ഞു.

ശരീരം എന്ന് പറയുന്നത് നമ്മുടെ ചോയ്സാണ്. നാളെ കഷണ്ടി മാറ്റണമെന്ന് വിചാരിച്ചാൽ അങ്ങനെ ചെയ്യും. ഇത് കാണുമ്പോള്‍ ചിലരൊക്കെ പണിയെടുത്ത് ജീവിച്ചൂടെ എന്ന് കമന്‍റ് ചെയ്യാറുണ്ട്.  അവരോട് ഞാൻ പണിയെടുക്കുന്നുമുണ്ട് ജീവിക്കുന്നുണ്ടെന്നുമാണ് പറയാനുള്ളത്. ചിലര്‍ പോസിറ്റീവായും പ്രതികരിക്കാറുണ്ടെന്നും ഷഫീഖ് പറഞ്ഞു.

കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയിൽ, മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാവായിക്കുളം പഞ്ചായത്തിൽ കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ്; പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെടും, രാജിയില്ലെങ്കിൽ അയോഗ്യതാ നടപടി
ആ‍ഡംബരക്കാറിൽ യാത്ര, രഹസ്യ വിവരം കിട്ടി പൊലീസ് കിളിമാനൂർ ജംഗ്ഷനിൽ കാത്തു നിന്നു; 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ