
ഇടുക്കി : ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പി. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതൽ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. കരിമണ്ണൂർ പഞ്ചായത്തിൽ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നിർദ്ദേശം നൽകുന്നു.
അതേസമയം ആഫിക്കൻ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികൾക്ക് ഇത് മാരകമായ രോഗമാണ്. കൂട്ടത്തോടെ പന്നികൾ മരിക്കുന്നതിന് സാധ്യതയുണ്ട്. അതിനാലാണ് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam