പിടിച്ചുപറി കേസിലെ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

Published : Aug 15, 2021, 10:48 AM IST
പിടിച്ചുപറി കേസിലെ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

Synopsis

 ഹോട്ടലുടമയുടെ ഭാര്യയുടെ മാലയും ഇവർ മോഷ്ടിച്ചിരുന്നു. അന്ന് പൊലീസ് പിടിയിലായ സുന്ദരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു...

മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതിയെ 22 വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരൻ (42)നെയാണ് പിടികൂടിയത്. 22 വർഷം മുമ്പ് തിരൂരിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലത്ത് കൂടെ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം എന്നിവ നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു. 

ഇതിനിടെ ഹോട്ടലുടമയുടെ ഭാര്യയുടെ മാലയും ഇവർ മോഷ്ടിച്ചിരുന്നു. അന്ന് പൊലീസ് പിടിയിലായ സുന്ദരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃശൂർ റേഞ്ച് ഡി ഐ ജി യുടെ നിർദ്ദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയിൽ സുന്ദരനെ പാലക്കാട്ടുള്ള വസതിയിൽ നിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്