32 വർഷത്തെ കാത്തിരിപ്പ്, ആശുപത്രി കിടക്കയിൽ റോസിയെ ആ സന്തോഷം അറിയിക്കാൻ തഹസിൽദാർ നേരിട്ടെത്തി! '4 സെൻ്റ് ഭൂമിയുടെ അവകാശി'

Published : Jul 12, 2025, 07:45 PM ISTUpdated : Jul 12, 2025, 07:49 PM IST
rosy land deed

Synopsis

സംസ്ഥാന സർക്കാറിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിൽ കിടക്കുന്ന റോസിക്ക് തഹസിൽദാർ നേരിട്ടെത്തി പട്ടയം കൈമാറിയത്

തൃശൂർ: 32 വർഷത്തെ റോസിയുടെ കാത്തിരിപ്പിന് ആശുപത്രി കിടക്കയിൽ വിരാമം. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന പരേതനായ ജോസിന്റെ ഭാര്യ 67 വയസ്സുള്ള റോസിക്ക് ഒടുവിൽ പട്ടയം ലഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന റോസിയുടെ നാല് സെന്‍റ് ഭൂമിക്കാണ് 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതിയുടെ ഭാഗമായാണ് റോസിക്കും കുടുംബത്തിനും പട്ടയം ലഭിച്ചത്.

സ്ട്രോക്കും അറ്റാക്കും കിഡ്നി രോഗവും ബാധിച്ച് 9 വർഷക്കാലമായി റോസി ചികിത്സയിലാണ്. റോസിയുടെ ആരോഗ്യസ്ഥിതി ദിനംതോറും മോശമായി വരുന്നത് മനസ്സിലാക്കി തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത്, ആശുപത്രിയിലെത്തി മക്കളുടെ സാന്നിധ്യത്തിലാണ് കുടുംബത്തിന് പട്ടയം കൈമാറിയത്. അടിയന്തര ഇടപെടലിലൂടെ അമ്മയുടെ ആഗ്രഹം ആശുപത്രിയിൽ കിടക്കിയിൽ വെച്ച് സാധ്യമാക്കിയതിലുള്ള സന്തോഷം മകൻ ജോബി പങ്കുവെച്ചു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി