സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കുറഞ്ഞ് 10 വയസ്, അന്വേഷണം

Published : Jul 06, 2026, 11:38 AM IST
Kerala Government File

Synopsis

ജോലിയിൽ പ്രവേശിച്ചപ്പോഴുള്ള ജനനത്തീയതി പ്രകാരം അടുത്ത വർഷം വിരമിക്കേണ്ട ഉദ്യോഗസ്ഥന് തിരുത്തിയ രേഖകൾ വഴി 2037 വരെ സർവീസ് നീട്ടിക്കിട്ടും.

ആലപ്പുഴ: സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത് വയസ്സ്. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജനനത്തീയതിയിലാണ് വൻ തിരിമറി നടന്നത്. ജോലിയിൽ പ്രവേശിച്ചപ്പോഴുള്ള ജനനത്തീയതി പ്രകാരം അടുത്ത വർഷം വിരമിക്കേണ്ട ഉദ്യോഗസ്ഥന് തിരുത്തിയ രേഖകൾ വഴി 2037 വരെ സർവീസ് നീട്ടിക്കിട്ടും. സർവീസ് നീട്ടുന്നതിനായി കൃത്രിമ രേഖകൾ ചമച്ചതാണോ എന്നറിയാൻ സംസ്ഥാന ഗവൺമെന്റിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അന്വേഷണം ആരംഭിച്ചു. 2005 ജൂലൈയിലാണ് ഇദ്ദേഹം എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. നിയമന ശുപാർശ നൽകിയവരുടെ പട്ടിക പിഎസ്‌സി ഗസറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ ജനനവർഷം 1971 ആയിരുന്നു. എന്നാൽ 2001–2005 കാലയളവിൽ ജോലിയിൽ പ്രവേശിച്ച എൽഡി ക്ലാർക്കുമാരുടെ സീനിയോറിറ്റി പട്ടിക 2009ൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചപ്പോൾ ജനനവർഷം 1981 ആയി മാറി.

തുടർന്ന് 2021ൽ സീനിയർ ക്ലാർക്കുമാരുടെയും 2025ൽ ജൂനിയർ സൂപ്രണ്ടുമാരുടെയും സീനിയോറിറ്റി പട്ടികകൾ വന്നപ്പോഴും ജനനവർഷം 1981 ആയിത്തന്നെ തുടർന്നു. ഇതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഇടപെടൽ.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് കൃത്രിമ രേഖകൾ തയാറാക്കിയെന്ന പരാതിയിൽ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇതേ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിലെ തിരുത്തലും വിവാദമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു, ഏഴ് വയസുകാരൻ യാഷ്വാൻ അഞ്ച് പേർക്ക് പുതുജീവനേകും, അവയവദാനത്തിനായി ഗ്രീൻ കോറിഡോർ
ബൈക്ക് റേസ്, ശബ്ദത്തേക്കുറിച്ച് പരാതിപ്പെട്ട അയൽവാസിയെ കുത്തിക്കൊന്നു, നെയ്യാറ്റിൻകരയിൽ അച്ഛനും മക്കളും അടക്കം നാല് പേർ പിടിയിൽ