നീണ്ട ഇടവേളകൾക്ക് ശേഷം കൊച്ചിയിലെ തെരുവുകളിൽ വീണ്ടും സംഗീതമുണർന്നു

Published : Jan 30, 2021, 05:59 PM ISTUpdated : Jan 30, 2021, 06:02 PM IST
നീണ്ട ഇടവേളകൾക്ക് ശേഷം കൊച്ചിയിലെ തെരുവുകളിൽ വീണ്ടും സംഗീതമുണർന്നു

Synopsis

നീണ്ട ഇടവേളകൾക്ക് ശേഷം കൊച്ചിയിലെ തെരുവുകളിൽ വീണ്ടും സംഗീതമുണർന്നു. കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വേറിട്ട കലാവിരുന്ന് ശ്രദ്ധേയമായി.  

കൊച്ചി: നീണ്ട ഇടവേളകൾക്ക് ശേഷം കൊച്ചിയിലെ തെരുവുകളിൽ വീണ്ടും സംഗീതമുണർന്നു. കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വേറിട്ട കലാവിരുന്ന് ശ്രദ്ധേയമായി.

കൊച്ചിയിലെ തെരുവുകളിൽ പാട്ടും മേളവും നിലച്ചിട്ട് ഒരു വർഷമാകുന്നു. നഗരത്തിന്‍റെ മുഖച്ഛായ മാറ്റിയ കൊച്ചി മെട്രോ തന്നെ കലാകാരന്മാർക്ക് വീണ്ടും അവസരമൊരുക്കി. പൂർണമായി മുളകൊണ്ട് നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാവിരുന്ന് കൊച്ചിക്കാർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.

കൊച്ചിയിലെ കലാകാരന്മാർക്കായി തെരുവുകളിൽ പുതിയ വേദികളൊരുക്കുമെന്ന് കലാവിരുന്ന് ഉദ്ഘാടനം ചെയ്ത കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. 

മുളകൊണ്ട് നിർമ്മിച്ച വാദ്യോപകരണത്തിൽ ഒരു കൈ നോക്കാനും  മേയർ മറന്നില്ല. ജില്ലാ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച കലാവിരുന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അരങ്ങേറിയത്.

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു