പൊള്ളലേറ്റ് പതിമൂന്നുകാരിയായ വിദ്യാർത്ഥിനി മരിച്ചു

Web Desk   | Asianet News
Published : Jan 30, 2021, 12:11 PM ISTUpdated : Jan 30, 2021, 12:12 PM IST
പൊള്ളലേറ്റ് പതിമൂന്നുകാരിയായ വിദ്യാർത്ഥിനി മരിച്ചു

Synopsis

ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യന്‍റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന്‌ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് മരണം സംഭവിച്ചത്. 

ഏക മകളാണ്. മാതാവ് മിനി ഇസ്രായേലിൽ ജോലി ചെയ്യുകയാണ് . കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിയ.സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ